Search This Blog
Monday, October 12, 2026
കരുവെള്ളായന്‍ കൊലുമ്പന്‍
കേരളത്തിന് ഈര്‍ജമേകാന്‍ കാരണഭൂതനായ ആദിവാസി.
അധ്വാനമാണല്ലോ സമ്പത്ത്. കേരളത്തെ ഇന്നുകാണുന്ന രീതിയില്‍ സമ്പന്നമാക്കിയതിനുപിന്നില്‍ നിരവധി തൊഴിലാളികളുടെ അധ്വാനമുണ്ട്. അതിന്റെ തുടക്കം ജലവൈദ്യുതപദ്ധതിക്കുവേണ്ടി ഇടുക്കി പെരിയാര്‍ നദിയില്‍ സ്ഥാപിച്ച അണക്കെട്ടിന്റെ നിര്‍മാണമാണ്.
വികസനവിരുദ്ധമായ സനാതനധര്‍മം പിന്തുടരുന്ന ഭരണാധികാരികളോട് ആങ്ങേയറ്റം കലഹിച്ചാണ് പദ്ധതിക്കുള്ള അനുമതി ലഭ്യമായത്. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരണം തുടരുന്ന കാലം. കേരളത്തിലെ ജലശ്രോതസ് ഊര്‍ജമാക്കി മാറ്റാനുതകുന്ന ഒരു പദ്ധതിയപ്പറ്റിയുള്ള ആലോചന വന്നത് ഒരു വിദേശിയനില്‍നിന്നാണ്. അത് ഒരു ബ്രിട്ടീഷുകാരനില്‍നിന്നല്ല എന്ന വസ്തുതയാണ് ഏറെ കൗതുകകരം. ഇ ജെ ജേക്കബ് എന്ന ഇറ്റാലിയന്‍ പൗരനാണ് ആ പദ്ധതി വിഭാവനം ചെയ്തത്. അതിന്റെ രൂപരേഖ അദ്ദേഹം തിരുവിതാംകൂര്‍ ഗവണ്മെന്റിന് സമര്‍പ്പിച്ചു. എന്നാല്‍ സനാതനികളുടെ ഭരണകൂടം അതിന് ശ്രദ്ധ കൊടുത്തില്ല. പത്തുവര്‍ഷത്തിനുശേഷം 1929-ല്‍ അവര്‍ പദ്ധതി പരിഗണനക്കെടുത്തു. മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ലിയു. ജെ. ജോണ്‍ എന്ന ഉദ്യോഗസ്ഥനെ തിരുവിതാംകൂര്‍ ഗവമ്മെന്റ് പദ്ധതി പ്രദേശം കണ്ടെത്തുന്നതിനുള്ള ചുതല ഏല്‍പിച്ചു.
തൊടുപുഴയില്‍നിന്നും ഇടുക്കിയിലേക്കുള്ള റോഡ് കടന്നുപോകുന്നത്, മലങ്കര എസ്‌റ്റേറ്റിന് നടുവിലൂടെയാണ്. നല്ലൊരു നായാട്ടുകാരനുമായിരുന്നു ജോണ്‍ സൂപ്രണ്ട്. അദ്ദേഹത്തിന് വഴികാട്ടാനും മറ്റ് സഹായങ്ങള്‍ക്കുമായി, ഈരാളി ഗോത്രത്തിലെ ഒരു മൂപ്പന്‍ കൂടെയുണ്ടാകുമായിരുന്നു. അയാളുടെ പേരാണ് കരുവെള്ളായന്‍ കൊലുമ്പന്‍.
1922-ല്‍ കൊലുമ്പന്‍ ജോണ്‍ സൂപ്രണ്ടിന് ഭൂമിയിലെ ഒരു അത്ഭുതം കാണിച്ചുകൊടുത്തു. രണ്ട് വലിയ പാറകള്‍ അതിന്റെ കീഴറ്റം ഭൂമിയുടെ ഉപരിതലത്തില്‍ തൊടുന്ന വിടവിലൂടെ പതിക്കുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടം!
അടുത്തവരവില്‍ സൂപ്രണ്ട് കൊലുമ്പനുമായിച്ചെന്ന് സ്ഥലം വിശദമായി പഠിച്ചു. എഞ്ചിനീയറായ അനുജന്‍ പി ജെ തോമസുമായി ചേര്‍ന്ന് സൂപ്രണ്ട് ജോണ്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് 1932-ല്‍ ഗവണ്മെന്റിന് സമര്‍പ്പിച്ചു.
നിയമസഭയില്‍ റിപ്പേര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. അതനുസരിച്ച് ഗവണ്മന്റ് രണ്ട് എഞ്ചിനീയര്‍മാരെ സാധ്യതകള്‍ പഠിക്കുന്നതിനായി പദ്ധതിപ്രദേശത്തേക്ക് അയച്ചു. രണ്ടുപേരും ഇറ്റലിക്കാര്‍ തന്നെയായിരുന്നു. ആഞ്ചലോ ഒമോദയോ, ക്ലാഡിയോ മാര്‍സെലെ എന്നിവരായിരുന്നു ആ രണ്ടു പേര്‍.
അവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് 1937-ല്‍ ഗവണ്മെന്റ് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു. അതില്‍ 32,250 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കാണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഗവണ്മെന്റ് നിസ്സംഗത പുലര്‍ത്തി.
വീണ്ടും പത്തുകൊല്ലംകൂടി കടന്നുപോയി. 1947 സ്വാതന്ത്യലബ്ധിവര്‍ഷം തിരുവിതാംകൂര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന പി ജോസഫ് ജോണ്‍ മറ്റൊരു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പത്തുവര്‍ഷംവരെ കാര്യമായ യാതൊരു നടപടിയും ആ റിപ്പോര്‍ട്ടിന്മേലുമുണ്ടായില്ല.
1957-ല്‍ കേന്ദ്ര ജലവൈദ്യുതക്കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചു. ആ വര്‍ഷം സെപ്തംബര്‍ 27-ാം തിയതി സര്‍വേ ആരംഭിച്ചു. 1961-ല്‍ സര്‍വേ പഠനം പൂര്‍ത്തിയാക്കി. 1963-ല്‍ പദ്ധതിനാടപ്പാക്കാനുള്ള കേന്ദ്ര അംഗീകാരം ലഭിച്ചു.
1970-ല്‍ കൊലുമ്പന്‍ വിടവാങ്ങി. കൊലുമ്പന്‍ നീരൊഴുക്ക് കണ്ടെത്തിയതിനുശേഷം അര നൂറ്റാണ്ടിലേറെ കാലം കഴിഞ്ഞാണ് (54 വര്‍ഷം) ജലവൈദ്യുതപദ്ധതി സാക്ഷാത്കരിക്കുന്നത്. ഇടുക്കി കണ്ടുപിടിച്ചതാരാണെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ, കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ആദിവാസി.
കൊലുമ്പന്റെ മകന് തേരന്‍ മുത്തന്‍ എന്നാണ് പേര്. മുത്തനും ആദിവാസികളുടെ അവകാശസമരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാണ് ജീവിച്ചത്. കുളമാവ്കഴിഞ്ഞ് ചെറുതേണിയിലേക്ക് പോകുന്ന വഴിയരികില്‍ത്തന്നെ രണ്ടുപേരുടേയും കുഴിമാടങ്ങള്‍ അടുത്തടുത്തായി സംരക്ഷിക്കപ്പെട്ടുവരുന്നു.
ഇടുക്കി പദ്ധതിക്കുവേണ്ടി 86 പേര്‍ രക്തസാക്ഷികളായി. 2 പേരെ പൊലീസ് വെടിവച്ചുകൊന്നു. കുളമാവ് ഡാമിന്റെ നിര്‍മാണവേളയില്‍ തൊഴിലാളികള്‍ കൂലിക്കൂടുതലിനായി സമരം ചെയ്തു. കോണ്‍ട്രാക്ടര്‍ പൊലീസിന്റെ സഹായം തേടി. പൊലീസും തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടയണ്ടായി. 1969 ഫെബ്രുവിരി 27-ാം തിയതി പൊലീസ് വെടിയുതിര്‍ത്തു. അതിന് കാരണക്കാരനായ ആദ്യത്തെ കോണ്‍ട്രാക്ടറും തെല്ലുനാള്‍ക്കകം, ഡാമിന് താഴേക്ക് വഴുതിവീണ് മരിച്ചു.
കേരളത്തിന്റെ ഒന്നാമത്തെ ജലവൈദ്യുതപദ്ധതി പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറ്റില്‍ സ്ഥാപിച്ച പള്ളിവാസല്‍ ആണ്. കുണ്ടള, മാട്ടുപ്പെട്ടി, ആനയിറങ്ങല്‍, കല്ലാര്‍കുട്ടി, പൊന്മുടി എന്നീ അണക്കെട്ടുകള്‍ ഈ പദ്ധതിയുടെ ഭാഗമാണ്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍, നേരിയമംഗലം തുടങ്ങിയ വൈദ്യുതിനിലയങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാണ്.
Subscribe to:
Post Comments (Atom)

No comments:
Post a Comment