സ്വയം സംസ്‌കൃതം പഠിച്ച് മഹാഭാരതം പരിഭാഷപ്പെടുത്തിയ പണ്ഡിതന്‍. വിശേഷണങ്ങള്‍ക്ക് തളക്കാനാ, തമസ്‌കരണംകൊണ്ട് അവഗണിക്കാനോ ആവില്ല ദലിത് കവി ശിവദാസന്‍ മാസ്റ്ററുടെ വ്യക്തിത്വം.
എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ മാല്യങ്കര ചെട്ടിക്കാട് ദേശത്ത് ചാത്തന്റേയും കുട്ടിയുടേയും ആറുമക്കളില്‍ അഞ്ചാമനായി 1915 ജനുവരി 11-ന് ജനിച്ചു. കര്‍ഷകത്തൊഴിലാളിയായിരുന്ന അച്ഛന്‍ ചാത്തന്റെ അകാലമരണം കുടുംബത്തെ നിത്യദാരിദ്ര്യത്തിലാഴ്ത്തി. കടുത്ത ജാതിമേധാവിത്വവും കൊടികുത്തിവാണിരുന്ന ആ കാലത്ത് വളരെയധികം യാതനകളിലൂടെയാണ് ശിവദാസന്‍ മാസ്റ്ററുടെ ജീവിതം കടന്നുപോന്നിരുന്നത്.
തൃശൂര്‍ ചേലക്കര ഗവണ്മെന്റ് സ്‌കൂളില്‍ അദ്ധ്യാപകനായി നിയമനം ലഭിച്ചു. എറണാകുളത്തേക്ക് സ്ഥലം മാറിയപ്പോള്‍ ചക്കരക്കടവ്, ചെറായി ലോവര്‍ പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളിലും സേവനം ചെയ്തു. ചെറായി ഗവ. ലോവര്‍ പ്രൈമറിയില്‍ പ്രധാനാദ്ധ്യാപകനായിരിക്ക 1969-ല്‍ ജോലിയില്‍ നിന്നും വിരമിച്ചു.
1947-ല്‍ എന്റെ ഭാവന
1972-ല്‍ കുറ്റവും ശിക്ഷയും
1983-ല്‍ രക്തബന്ധം
2021-ല്‍ എല്ലാം ചേര്‍ത്ത് ഒരു പുസ്തകമായി 'രക്തബന്ധം'
തന്റെ രചനാരീതിയെയും രാഷ്ട്രീയത്തെയും കുറിച്ച് 1983-ല്‍ പുറത്തുവന്ന 'രക്തബന്ധ'ത്തിന്റെ ആമുഖത്തില്‍ ശിവദാസ് മാസ്റ്റര്‍ ഇങ്ങനെ കുറിച്ചു-
'ജാതിയുടെ നിഷ്ഠൂരമായ മര്‍ദ്ദനത്തിന് വിദേയമായ ജീവിതം ശരിക്കും അനുഭവിച്ച ഒരാളാണ് ഇതെഴുതുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അധഃകൃതവര്‍ഗത്തിന് വരുത്തിവെച്ച തീവ്രവേദന അനുഭവിച്ചവര്‍ക്കേ അറിയൂ. നിത്യദാരിദ്ര്യം മാത്രം കൈമുതലാക്കി പണക്കാര്‍ക്കും മേലാളര്‍ക്കുംവേണ്ടി ജീവന്‍ ത്യജിച്ച അനേക സഹസ്രം അധഃസ്ഥിതരുടെ കണ്ണുനീര്‍ ഇന്നും വറ്റിയിട്ടില്ല. ഈ പരമസത്യമാണ് ഡോ. അംബേഡ്കറെപ്പോലെയുള്ളവര്‍ വിഷമിക്കയും, വിഷാദിക്കയും, ക്ഷോഭിക്കുകയും ചെയ്തത്. ഇന്ത്യയുടെ വിഭജനവാദം ഉടലെടുത്തതും ഈ അസമത്വത്തില്‍ നിന്നാണ്. മുസ്ലീങ്ങള്‍ക്ക് ജാതിഹിന്ദുക്കള്‍ ഇന്നും ഒരു പേടിസ്വപ്‌നമാണ്. ജാതിമേധാവിത്വം ഹിന്ദുവര്‍ഗത്തില്‍ മുതിര്‍ന്നവര്‍ക്കുമാത്രം നിലനില്ക്കാനും സുഖിക്കാനും ഉള്ള ഉപാധിയായി നിലകൊണ്ടിരുന്നു. ഒരു മുസ്ലീം തൊട്ട കിണറ്റില്‍നിന്നും ഒരു ജാതിഹിന്ദു വെള്ളം കുടിക്കില്ല. ഒരു അധഃകൃതന്‍ നടന്ന വഴിയില്‍ക്കൂടി ഹിന്ദുമേധാവി നടക്കില്ല. ഇങ്ങനെയുള്ള ധിക്കാരവും അവഹേളനവും സഹിക്കാന്‍ പാടില്ലാതെ വന്നപ്പോഴാണ് ജിന്നയും, അംബേഡ്കറും, അവരവരുടെ ജാതിക്കാര്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ സ്വന്തമായ ഭരണാധികാരം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടത്. 'ഗാന്ധിജി കരയുന്നു', 'പൊന്‍നാളങ്ങള്‍' എന്നീ കവിതകള്‍ ഈ വാദത്തിന്റെ സൂചനയാണ്'.
1983-ല്‍ പുറത്തിറങ്ങിയ 'രക്തബന്ധത്തിന്റെ അവതാരികയില്‍ അന്ന് കൊച്ചി സര്‍വകലാശാലയില്‍ ഹിന്ദി വിഭാഗം പ്രൊഫസ്സരായിരുന്ന ഡോ. രാമചന്ദ്രദേവ് എഴുതുന്നു; ' ബൈബിളിലും ഖുറാനിലും പഞ്ചതന്ത്രത്തിലും നിന്ന് തെരഞ്ഞെടുത്ത ചില കഥകളുടെ അതിസുന്ദരമായ കാവ്യാവിഷ്‌കാരം ഈ പുസ്തകത്തിലുണ്ട്. സോളമന്റെ നീതി, നബിയുടെ സമ്മാനം, ആട്ടിന്‍കുട്ടിയും ചെന്നായയും തുടങ്ങിയ രചനകളൊക്കെ അതിനുദാഹരണങ്ങളാണ്. അംബേഡ്കറെപ്പറ്രിയും ഗാന്ധിജിയെപ്പറ്റിയും അത്യുജ്ജ്വലമായ രണ്ടുകവിതകാളാണ് അദ്ദേഹം ഈ കൃതിയില്‍ രചിച്ചുചേര്‍ത്തിട്ടുള്ളത്'.
പഠനക്കുറിപ്പില്‍ പ്രസിദ്ധകവി സിപ്പി പള്ളിപ്പുറം; 'അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിമേല്‍ക്കോയ്മയും കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടത്തില്‍ അത്തരം അനീതികള്‍ക്കെതിരെ തീപ്പന്തമുയര്‍ത്തിയ ഒരു കവിശ്രേഷ്ഠനായിരുന്നു യശശ്ശരീരനായ എന്‍ സി ശിവദാസ് മാസറ്റര്‍. അദ്ദേഹം വിടപറഞ്ഞിട്ട് ഇപ്പോള്‍ 21 വര്‍ഷം പിന്നിടുകയാണ്. സാമൂഹ്യനീതിക്കുവേണ്ടി പോരാടിയ കവിയായിരുന്നിട്ടും ജീവിച്ചിരുന്നകാലത്ത് നാം അദ്ദേഹത്തെ വേണ്ടത്ര ശ്രദ്ധിക്കാതെപോയി. അദ്ദേഹം അനുഭവിച്ച ആത്മസംഘര്‍ഷങ്ങളുടെ തീവ്രത എത്ര വലുതാണെന്ന് ആ കാവ്യമണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ നമുക്കു ബോധ്യമാകും'
തികച്ചും വൃത്തനിബദ്ധമായ കവിതകളാണ് ശിവദാസ് മാസറ്റര്‍ എഴുതിയിട്ടുള്ളത്. പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാന്‍ കഴിയുന്ന കവിതകള്‍ എന്ന പ്രത്യേകതയും ഇവക്കുണ്ട്. 'രക്തബന്ധം' എന്ന കവിതാസമാഹാരത്തിന്റെ നാന്ദിയായി ശിവദാസന്‍ മാസ്റ്റര്‍ കുറിച്ചിട്ടുള്ള 'കൈരളീസ്തവം' എന്നശ്ലോകം അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ വിളിച്ചറിയിക്കുന്നതാണ്'-
'ചെമ്പൊല്‍ത്താര്‍മാതുപോലും തിരുകഴല്‍ പണിയും
വാണിമാതേ, മനോജ്ഞേ
അന്‍ത്തൊന്നക്ഷരം കൊണ്ടുലകിനെ വലയം,
വച്ചുവാഴുന്ന രാജ്ഞീ;
അന്‍പിന്നാധാരമാമത്തിരുമിഴി കനിവിന്‍-
രാഗപീയൂഷമോരാന്‍,
മുമ്പില്‍ കുമ്പിട്ടു കൂപ്പുന്നഹ, മിഹ വിമലേ,
വിശ്വവിജ്ഞാനദേവീ'
-കൃതഹസ്തനായ ഒരു കവിയുടെ തൂലികത്തുമ്പില്‍നിന്നുമാത്രം ഊറിവരുന്ന കാവ്യാമൃതമാണിത്'.
കുടുംബവൃക്ഷം-
വേണു -വിമുക്തഭടനായ ഇദ്ദേഹം കൊച്ചിന്‍ റിഫൈനറീസിലും സേവനം ചെയ്തു.
കുമാരി- കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ജോയിന്റ് രജിസ്ട്രാറായി സേവനംചെയ്ത് റിട്ടയര്‍ ചെയ്തു.
ദിനേശ് -കാനറാ ബാങ്ക് ഓഫീസറായിരുന്നു.
ദിനരാജന്‍ -സാധാരണ പണികള്‍ ചെയ്ത് ജീവനം.
പത്മിനി -വീട്ടമ്മ
രാധാകൃഷ്ണന്‍ -കെ എസ് ആര്‍ ടി സി സൂപ്രണ്ട്
സദാശിവന്‍ -കെ എസ് ഇ ബി സബ്-എഞ്ചീനീയര്‍
ദിലീപ് ദാസ് -മെക്കാനിക്
സുരേഷ് -കെ എസ് ഇ ബി ഓവര്‍സീയര്‍
ബിന്ദു -എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അസുഖബാധയെ തുടര്‍ന്ന് അന്തരിച്ചു.
2002 സെപ്തംബര്‍ 21-ന് മണയത്തുകാട് സൗത്ത് അണക്കത്താന്‍ വീട്ടില്‍ വെച്ച് കവി ശിവദാസന്‍ മാസ്റ്റര്‍ അന്തരിച്ചു.

No comments:
Post a Comment