Search This Blog

Saturday, October 17, 2026

അഷ്ഫഖ്-ഉള്ളാ ഖാന്‍


 ധീരദേശാഭിമാനി അഷ്ഫഖ്-ഉള്ളാ ഖാന്‍!


മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ജീവത്യാഗം ചെയ്ത ആദ്യത്തെ മുസ്ലീം യുവാവാണ് അഷ്ഫാഖ്-ഉള്ളാ ഖാന്‍. ശഹീദ് ഭഗത് സിങ്, സുഖ് ദേവ്, രാജ് ഗുരു, ജിതേന്ദര്‍ നാഥ് ദാസ്, ഝാന്‍സി റാണി, വീരാംഗനി ജല്‍ക്കാരി ഭായ്, ഉദ്ധം സിങ്, ബിര്‍സ മുണ്ട, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ധീര ദേശാഭിമാനികള്‍ക്കൊപ്പം തങ്കലിപികളില്‍ ഏഴുതിച്ചേര്‍ക്കപ്പെട്ട നാമധേയമാണ് അഷ്ഫഖ്-ഉള്ളാ ഖാന്‍ എന്നത്.

ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ അറിയപ്പെടുന്നൊരു മുസ്ലീം കുടുംബത്തില്‍ 1900 ഒക്ടോബര്‍ 22 നാണ് അഷ്ഫാഖ്-ഉള്ളാ ഖാന്‍ ജനിച്ചത്. സ്വാതന്ത്ര്യ സമരോത്സുകരായ സ്വന്തം കുടുംബത്തില്‍ നിന്നു തന്നെയാണ് ബാലനായ അഷ്ഫഖ്-ഉള്ളാ ഖാന് ദേശിക വികാരം പകര്‍ന്നു കിട്ടുന്നത്. അതുകൊണ്ടു തന്നെ അഷ്ഫഖ്-ഉള്ളാ ഖാന്‍ സ്വതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ചെറുപ്പം മുതലേ പ്രവര്‍ത്തിച്ചു തുടങ്ങി. ഷാജഹാന്‍പൂരിലെ മിഷന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, ഒരു ആര്യസമാജി ഹിന്ദുവായ പണ്ഡിറ്റ് രാം പ്രസാദ് ബിസ്മില്‍ അഷ്ഫഖ്-ഉള്ളാ ഖാനേക്കാളും ഒരു ക്ലാസ് താഴെ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു. വ്യത്യസ്ത സമരപഥങ്ങളില്‍ വെച്ചാണെങ്കിലും ഇരുവരും മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി മരിക്കുകയാണുണ്ടായത്!

1920-ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കാലത്ത്, തന്റെ നാട്ടുകാരെ മുഴുവന്‍ സ്വാതന്ത്ര്യ സമരത്തിന് ഉദ്ബുദ്ധരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അഷ്ഫഖ്-ഉള്ളാ ഖാന്‍ സ്‌കൂള്‍ പഠനം വിട്ടു. സമപ്രായക്കാരും മുതിര്‍ന്നവരുമായ പല ആളുകളും, സ്വാതന്ത്ര്യ സമരത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ജയില്‍ ശിക്ഷ മുതല്‍ മരണ ശിക്ഷവരെ ലഭിക്കാന്‍ ഇടയുള്ളതിനാല്‍ ഇത്ര ചെറുപ്പത്തിലേ അതിലേക്ക് എടുത്തു ചാടേണ്ടതില്ല എന്ന് പറഞ്ഞ് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അഷ്ഫഖ്-ഉള്ളാ ഖാന്‍ അതൊന്നും ചെവിക്കൊണ്ടില്ല.

സമരായുധങ്ങള്‍ വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി, പണം കൊണ്ടുപോകുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീവണ്ടി കൊള്ളയടിക്കണമെന്ന ഒരു തീരുമാനം അഷ്ഫഖ്-ഉള്ളാ ഖാന്‍ തന്റെ സംഘാംഗങ്ങള്‍ക്കിടയില്‍ മുന്നോട്ടുവെച്ചു. എല്ലാവരും അത് അംഗീകരിക്കുകയും, 1925 ഓഗസ്റ്റ് 8-ന്, ആലം നഗറിനും കക്കോയ് സ്‌റ്റേഷനുമിടക്കുവെച്ച് ട്രെയിന്‍ കൊള്ളയടിച്ചുകൊണ്ട് ആ തീരുമാനം നടപ്പാക്കുകയും ചെയ്തു. സംഭവം ബ്രിട്ടീഷ് ഗവണ്‍മെന്റിന് കനത്ത ആഘാതമാണ് ഏല്പിച്ചത്. ശ്രമം വിജയകരമായി രുന്നുവെങ്കിലും ഈ കുറ്റത്തിന് സച്ചീന്ദ്രനാഥ് ബക്ഷിയും രാജീന്ദര്‍ നാഥ് ലഹിരിയും പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലും അഷ്ഫഖ്-ഉള്ളാ ഖാനുമാണ് ഈ വിപ്ലവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് എന്ന വിവരം പൊലീസിന്റെ പക്കലെത്തുവാന്‍ ഇടയായി. എന്നാല്‍ പണ്ഡിറ്റ് രാം പ്രസാദ് ബിസ്മില്‍ ബ്രിട്ടീഷ് രഹസ്യ പോലീസിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിനാല്‍ കുറച്ചു വിപ്ലവകാരികള്‍ അറസ്റ്റു ചെയ്യപ്പെട്ടു. അഷ്ഫഖ്-ഉള്ളാ ഖാന്‍ ബീഹാറിലെ ദല്‍ത്തോണ്‍ഗഞ്ചിലേക്ക് ഒളിച്ചു കടന്നു. അവിടെ ഒരു സ്‌കൂളില്‍ മഥുരയില്‍ നിന്നുള്ള ഒരു ഹിന്ദുവാണെന്നുള്ള വ്യാജേന ജോലി നോക്കി. പക്ഷെ, അവിടെ വെച്ച് തന്റെ സഹപ്രവര്‍ത്തകര്‍ വീണ്ടും ഒറ്റുകയാല്‍ അഷ്ഫഖ്-ഉള്ളാ ഖാന്‍ അറസ്റ്റു ചെയ്യപ്പെട്ടു.

ലാഹോറിലേക്കാണ് അഷ്ഫഖ്-ഉള്ളാ ഖാനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. 1927 ഡിസംബര്‍ 19-ന് സച്ചീന്ദര്‍ നാഥ് ബക്ഷിയോടൊപ്പം അഷ്ഫഖ്-ഉള്ളാ ഖാനെ ബ്രിട്ടീഷ് ഗവണ്മെന്റ് തൂക്കിലേറ്റി! അന്ന് 27 വയസ് മാത്രമേ അഷ്ഫഖ്-ഉള്ളാ ഖാന് പ്രായമുണ്ടായിരുന്നുള്ളൂ. 'കക്കോയ് റെയില്‍വേ സ്‌റ്റേഷന്‍ കേസ്' എന്നായിരുന്നു വധശിക്ഷക്ക് ആസ്പദമായ കേസിന്റെ പേര്.

വധശിക്ഷ നടപ്പാക്കുന്നതിന് തലേന്നാള്‍ തന്നെ കാണാന്‍ വന്ന ഒരു സുഹൃത്തിനോട്, നാളെ തന്റെ വിവാഹദിവസമാണെന്ന് അഷ്ഫഖ്-ഉള്ളാ ഖാന്‍ തമാശയായി പറഞ്ഞു! അന്നേ ദിവസം രാവിലെ നേരത്തേ എഴുന്നേറ്റ് കുളിച്ച് ശുദ്ധിവരുത്തി അഷ്ഫഖ്-ഉള്ളാ ഖാന്‍ പരിശുദ്ധ ഖുറാന്‍ പാരായണം ചെയ്തു. കൃത്യം 6 മണിക്ക് കഴുമരത്തിന്റെ തട്ടില്‍ കയറിനിന്നു. ഒരു ചെറിയ സഞ്ചിക്കുള്ളില്‍ ഖുറാന്‍ വെച്ച് തോളില്‍ തൂക്കി, വരികള്‍ ഉരുവിട്ടുകൊണ്ടുമിരുന്നു. കൊലക്കയറില്‍ ചുംബിച്ച്, പൂമാല എന്നതു പോലെ അത് കഴുത്തിലണിഞ്ഞു. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു; 'പാപപങ്കിലമായി ഞാന്‍ യാതൊന്നും ചെയ്തിട്ടില്ല. എനിക്ക് ദൈവത്തിങ്കല്‍ നിന്ന് നീതി ലഭിക്കും. എനിക്കുമേലെ ചുമത്തപ്പെട്ടിട്ടുള്ള എല്ലാ കുറ്റങ്ങളും വ്യാജമാണ്.'

അമര്‍ ശഹീദ് അഷ്ഫഖ്-ഉള്ളാ ഖാന്‍ ഒരു യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനിയും മഹാനായ മതേതരവാദിയും ധീര ദേശാഭിമാനിയും ആയിരുന്നു. കലാപകാരികളില്‍ നിന്നു തീപടര്‍ന്നു നശിച്ച ആര്യ സമാജത്തിന്റെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി അദ്ദേഹം പ്രയത്‌നിച്ചിട്ടുപോലുമുണ്ട്. ദൈവത്തോടുള്ള അഷ്ഫഖ്-ഉള്ളാ ഖാന്റെ അവസാനത്തെ പ്രാര്‍ത്ഥന ഹിന്ദുക്കളേയും മുസ്ലീങ്ങളേയും കാത്തു കൊള്ളണേയെന്നും അവര്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സന്ധിയില്ലാ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേശാഭിമാനികളാണെന്നുമാണ്.

No comments:

Post a Comment