അക്ഷരത്തോണിയില്‍ വിജ്ഞാനസാഗരം തരണംചെയ്ത മാന്ത്രികന്.
കവി, ഗ്രന്ഥകാരന്, ബാലസാഹിത്യകാരന്‍, ഭാഷാശാസ്ത്രജ്ഞന്‍, പത്രപ്രവര്ത്തകന്, വിവര്ത്തകന്, എഡിറ്റര്‍, മാജിക് കലാകാരന് എന്നീ സാഹിത്യ-കലാശാഖകളില്‍ പ്രസിദ്ധന്‍.
കോട്ടയം അറുമാനൂര്‍ വല്യാത്തേല്‍ കണ്ടന്റേയും ദേവലോകം പെരുവഞ്ചക്കുഴി കുട്ടിയമ്മയുടേയും മകനായി 1940-ല്‍ ജനിച്ചു.
ഏറ്റുമാനൂര്‍ ഗവ. പ്രൈമറി സ്കൂള്‍, പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളേജ്, തിരുവനന്തപുരം ഗവ. ലോ കോളേജ്, ബോംബെ ഭാരതീയ വിദ്യാഭവന് (എംഎ മലയാളം), പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ.
1962-ല്‍ കേരള യൂണിവേഴ്സിറ്റില്‍ നിന്ന് ഒന്നാംക്ലാസില്‍ ഒന്നാം റാങ്കോടെ ബി എ (മലയാളം).
യൂണിവേഴ്സിറ്റിയുടെ സ്വര്‍ണമെഡല്‍,
ഉപരിപഠനത്തിന് യൂണിവേഴ്സിറ്റിയുടെ മെറിറ്റ് സ്കോളര്‍ഷിപ്പ്,
ദേശീയ സ്കോളര്‍ഷിപ്പ് എന്നിവ നേടി.
പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ (ഭാരതീയ വിദ്യാഭവന്),
ആശയവിനിയം, മാധ്യമപ്രവര്‍ത്തനം എന്നിവയില്‍ ഉപരിപഠനം (ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് മാസ് കമ്മ്യൂണിക്കേഷന്‍ ന്യൂഡെല്‍ഹി),
ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്, തിരുവനന്തപുരം,
നിയമപഠനം.
അധ്യാപകനായി സേവനം.
1965-66 പത്രപ്രവര്‍ത്തനം.
1967-73 കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സര്‍വവിജ്ഞാനകോശം എഡിറ്റോറിയല്‍ സ്റ്റാഫംഗം.
1973-മുതല്‍ സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പില്‍.
അതേ വകുപ്പില്‍ അഡീഷനല്‍ ഡയറക്ടറായും സാംസ്കാരിക ഡയറക്ടറുടേയും പബ്ലിക് റിലേഷന്‍സ് ഡയറക്ടറുടേയും അധിക ചുമതല വിവിധ കാലയളവുകളില്‍ നിര്‍വഹിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, ഉണ്മ പബ്ലിക്കഷന്‍സ്, പ്രഗീത പബ്ലിക്കേഷന്‍സ്, ഡിംപിള്‍ ബുക്സ്, തുടങ്ങി ഒട്ടേറെ പ്രസാധകരിലൂടെ വി കെ നാരായണന്റെ പുസ്തകങ്ങള്‍ പുറത്തുവന്നു.
പ്രസിദ്ധീകരിച്ച പുസ്തകങ്ങളും അംഗീകാരങ്ങളും;
രതിവിതാനം (കാവ്യ കഥനം), ആത്മായനം (കവിതകള്‍), അരുവികളും ആഗ്നേയ ശൈലങ്ങളും (ലേഖനങ്ങള്‍), കറ, ഭാഷയുടെ ഉണ്മ, ഏകലവ്യന് ഞാന്‍ (കവിതാസമാഹാരങ്ങള്‍) ഭരണഭാഷാ പീഠിക (റഫറന്‍സ് ഗ്രന്ഥം), എന്റെ പൊടിക്കഥകള്‍, നല്ല ഭാഷ, ഭാഷയും മാധ്യമവും, നമുക്കൊരു പത്രം തുടങ്ങാം, ഭാഷ എന്ന മാധ്യമം, അക്ഷരക്കൂട്ട്, ഭാഷയുടെ നേര്‍വഴി, മാധ്യമവിവാദം, അടിസ്ഥാന പത്രപ്രവര്‍ത്തനം കുട്ടികള്‍ക്ക്, കാട്ടില്‍ ഒരു കുളം (വിവര്‍ത്തനം), ഹിന്ദുമതത്തിലെ പ്രഹേളികകല് ഉള്‍പ്പെടെ അംബേഡ്കര്‍ സമ്പൂര്‍ണകൃതികളുടെ ഏതാനും വാല്യങ്ങളുടെ വിവര്‍ത്തനം, പ്രസംഗപാഠങ്ങള്‍, ഇ വി കൃഷ്ണപിള്ള (ജീവചരിത്രം), കൊങ്കണി സാഹിത്യം, ദോഗ്രി സാഹിത്യം, നേപ്പാളി സാഹിത്യം, ഭാരതീയ സാഹിത്യചരിത്രം(വിവര്‍ത്തനങ്ങള്‍), മലയാള ബാലസാഹിത്യചരിത്രം. ഡോ. ബി ആര് അംബേഡ്കര്‍ (കാവ്യശില്പം), മിര്‍സാ ഗാലിബ് (വിവര്‍ത്തനം)
1984 -ഭാഷയുടെ ഉണ്മ, കറ, ഏകലവ്യന് ഞാന്‍ -എന്നീ കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ പ്രത്യേക അവാര്‍ഡ്.
1986 -87 കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി എന്നിവയുടെ ജനറല്‍ കൗണ്‍സില്‍ അംഗം.
1988 -90 കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ്.
1989 -90 സംസ്ഥാന ഗവണ്മെന്റിന്റെ സ്വാതി സാംസ്കാരിക സംഘം പ്രസിഡന്റ്.
ആധുനിക മലയാളത്തിന് ഏകീകൃത ശൈലീവ്യവസ്ഥ എന്ന വിഷയത്തില്‍ ഗവേഷണ പഠനങ്ങള്്ക്ക് കേന്ദ്ര ഗവണ്മെന്റിന്റെ സാംസ്കാരിക ഫെല്ലോഷിപ്പ്.
എഡിറ്റര്‍:
ജീവചരിത്ര വിജ്ഞാനകോശം (സ്റ്റെപ്സ്)
രതിവിജ്ഞാനകോശം (ഡിസി ബുക്സ്)
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം (ഒട്ടേറെ ഗ്രന്ഥങ്ങള്‍)
കേരളശബ്ദം, ജനപഥം, വിദ്യാരംഗം തുടങ്ങിയ ആനുകാലികങ്ങളിലും വി കെ നാരായണന് എഴുതിയിട്ടുണ്ട്.
പ്രഭാഷണങ്ങള്‍, പ്രബന്ധങ്ങള്‍;
ആശയവിനിമയം, പത്രപ്രവര്‍ത്തനം, പബ്ലിക് റിലേഷന്‍സ്, പരസ്യം, ചലച്ചിത്രം, മാജിക്, ചിത്രകല, ഭാഷ, സാഹിത്യം, എന്നീ വിഷയങ്ങളില്‍. വിവിധ സമിതികളില്‍ വിദഗ്ധാംഗം.കേരള സാഹിത്യ അക്കാദമി, കേരള ലളിതകാലാ അക്കാദമി, കേരള പ്രസ്സ് അക്കാദമി -ഭരണസമിതി അംഗം, കേരള ഗവ. സ്വാതി സാംസ്കാരികസംഘം പ്രസിഡന്റ്, കേരള ഗവ. ബുക്ക്മാര്‍ക്ക് വിദഗ്ദാംഗം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, പ്രീ-എക്സാമിനേഷന് ട്രെയിനിംഗ് സെന്റര്‍ -അതിഥി ഫാക്കല്‍റ്റി, വിദ്യാരംഗം (പൊതുവിദ്യാഭ്യാസവകുപ്പ്) പത്രാധിപസമിതി അംഗം, രാജേന്ദ്രപ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ മാനേജ്മെന്റ് (ഭാരതീയ വിദ്യാഭവന്) -പ്രിന്‍സിപ്പാള്‍
ജീവിതപങ്കാളി; പാലാ വിളക്കുമാടം കിഴക്കേതില്‍ കെ വി തങ്കമ്മ. മക്കള്‍; അഝെല് വല്യാത്തേല്‍, അഭിജിത് വല്യാത്തേല്‍.
2019 മാര്‍ച്ച് 24-ന് വി കെ നാരായണന് പേരൂര്‍ക്കടയിലെ സ്വവസതിയില്‍ അന്തരിച്ചു. രണ്ടുവര്‍ഷംകൂടി കഴിഞ്ഞ് 2021-ലാണ് അവാസാനപുസ്തകം 'മിര്‍സാ ഗാലിബ്'-ന്റെ പ്രതികള്‍ വീട്ടിലെത്തുന്നത്.
പി ജി സദാനന്ദന് എഴുതി 'ഇടനേരം' 2024-ല്‍ പ്രസിദ്ധീകരിച്ച 'വ്യഥകളെ അക്ഷരമാക്കിയ വി കെ നാരായണന്' കഥാപുരുഷന്റെ ജീവചരിത്ര/കൃതിപഠന ഗ്രന്ഥമാണ്. ഡി ആന്റണി എഴുതി, യുവമേള പബ്ലിക്കേഷന്‍സ് 2013-ല്‍ പ്രസിദ്ധീകരിച്ച 'ചരിത്രത്തിന്റെ അടയാളങ്ങള്‍' എന്ന പുസ്തകത്തില്‍ വി കെ നാരാണന് ഒരു അധ്യായം കൊടുത്തിട്ടുണ്ട്.
അന്തരിച്ചശേഷം ഒന്നിപ്പ്, ദലിതന്, ജലധാര എന്നീ മാസികകളില്‍ അനുസ്മരണക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
2019 ഏപ്രില്‍ ലക്കം ജലധാരയില്‍, പത്രാധിപര്‍ കെ രാമന്‍കുട്ടി, സി പി നായര്‍, ഡോ. എം ആര് തമ്പാന്, പ്രൊഫ. ജി എന്‍ പണിക്കര്‍, ഡോ. ദേശമംഗലം രാമകൃഷ്ണന്, ഡോ. വിളക്കുടി രാജേന്ദ്രന്, ഡോ. എസ് രാജശേഖരന്, ആറന്മുള ശശി, ആര് അനിരുദ്ധന് എന്നിവരുടെ അനുസ്മരണക്കുറിപ്പുകളുണ്ട്.
2019 മെയ് ലക്കം ഒന്നിപ്പ് മാസികയില്‍ അനീഷ്കുമാര്‍ വി കെയുടെ 'ദലിത് ലോകം: വി കെ നാരായണന്റെ കവിതകളില്‍' പഠനക്കുറിപ്പുണ്ട്.

No comments:
Post a Comment