1888 നവംബര്‍ 11-ന് ജനിച്ചു.
പിതാവ് മൗലാനാ മുഹമ്മദ് വൈറുദ്ദീന്‍, മുഗള്‍ ചക്രവര്‍ത്തിയായ അക്ബറുടെ രാജധാനിയിലെ പണ്ഡിതവര്യനായ ഷെയ്ക് ജമാലുദ്ദീന്റെ പിന്‍ഗാമിയായിരുന്നു. 1887-ല്‍ ബ്രിട്ടീഷുകാര്‍ ഡെല്‍ഹി പിടിച്ചെടുത്തപ്പോള്‍ നാടുവിട്ട് വൈറുദ്ദീന്‍ മക്കയില്‍ എത്തിച്ചേര്‍ന്നു. അവിടെവെച്ച് മദീനയിലെ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സഹീര്‍ അല്‍-വാട്രിയുടെ മകള്‍ ഷെയ്ഖ ആലിയ ബിന്റ് മൊഹമ്മദ് എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തു. മെക്കയിലെ ഹജാസില്‍വെച്ച് അവര്‍ക്കുണ്ടായ മകനാണ് മൗലാനാ ആസാദ്. അഹമ്മദ് എന്നായിരുന്നു യഥാര്‍ത്ഥ നാമം.
10 വയസ്സുവരെ മക്കയില്‍ താമസിച്ചു. 1898-ല്‍ പിതാവിനോടൊപ്പം ഇന്ത്യയില്‍വന്ന് കല്‍ക്കത്തയില്‍ താമസമാക്കി. 1901-ല്‍ 13 വയസ്സുള്ളപ്പോള്‍ സുലേഖ ബീഗത്തെ വിവാഹം ചെയ്തു.
സ്വകാര്യമായി വിദ്യാഭ്യാസം ചെയ്തു. 14 തികയുന്നതിനുമുമ്പ് സാധാരണക്കാര്‍ക്ക് പത്തും പതിനാലും വര്‍ഷങ്ങള്‍ വേണ്ടിവരുന്ന അറബി, പോര്‍ഷ്യന്‍ ഭാഷകളും, തത്വശാസ്ത്രം, ഗണിതം, തര്‍ക്കശാസ്ത്രം, ഭൂമിസാസ്ത്രം, ചരിത്രം എന്നീ വിഷയങ്ങളടങ്ങിയ ദര്‍സേനിസാമി എന്ന സമ്പൂര്‍ണ കോഴ്‌സ് ബാലനായ അഹമ്മദ് 4 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി.
എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ അഹമ്മദ് 'സത്യനാദ' എന്ന പത്രത്തിന്റെ അധിപനായി.
സുപ്രസിദ്ധ ഉറുദുകവിയായ ഖ്വാജാ അന്‍താര്‍ഫ ഉസ്സന്‍ ഹാലിയുടെ ഒരു ഗ്രന്ഥത്തിന് ആസാദ് എഴുതിയ നിരൂപണം പൊതുജനശ്രദ്ധനേടി. ആയിടക്കുതന്നെ പ്രസിദ്ധ ഉറുദു കവികളായ ഹാലിയും, ഇക്ബാല്‍, നാസിര്‍, എന്നിവര്‍ പങ്കെടുത്ത ഒരു വമ്പിച്ച യോഗത്തില്‍ പ്രസംഗിക്കുവാനുള്ള അവസരവും ആസാദിന് ലഭിച്ചു. തന്റെ പുസ്തകം നിരൂപണം ചെയ്ത ആസാദിന്റെ മകനായിരിക്കും ഈ ചെറുബാലന്‍ എന്നാണ് ഹാലി വിചാരിച്ചത്. ഒടുവില്‍ ആസാദുതന്നെയാണ് ഈ ചെറുബാലന്‍ എന്നറിഞ്ഞപ്പോള്‍ അദ്ദേഹം ആസ്ചര്യപൂര്‍വം ഇങ്ങനെ പറഞ്ഞു; 'ഇളം ചുമലില്‍ മൂപ്പെത്തിയ തല'. എന്നാല്‍ ഇത്തരം പ്രശംസകള്‍കൊണ്ടൊന്നും ആസാദ് അഹങ്കരിച്ചില്ല.
1912-ലാണ് ആസാദ് രാഷ്ട്രീയരംഗത്തേക്കിറങ്ങുന്നത്. സാമ്രാജ്യവാദികള്‍ക്കെതിരായി 'അല്‍ഹിലാല്‍' എന്നൊരു പത്രം ഇറക്കി. അതില്‍ ആസാദ് എഴുതിയ ലേഖനങ്ങള്‍ ബ്രിട്ടീഷ് ഭരണാധികാരികളെ ശുണ്‍ഠിപിടിപ്പിച്ചു. 1914-ല്‍ അല്‍ഹലാല്‍ പത്രം കണ്ടുകെട്ടുകയും പത്രാധിപരായ ആസാദിനെ അറസ്റ്റുചെയ്ത് റാഞ്ചി ജയിലില്‍ അടക്കുകയും ചെയ്തു.
1920-ല്‍ വിട്ടയക്കപ്പെട്ടങ്കെിലും അതേവര്‍ഷംതന്നെ നിസ്സഹകരണപ്രസ്താനത്തില്‍ പങ്കെടുത്തതിനാല്‍ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. ഒരിക്കല്‍ ജയിലില്‍ കിടക്കുമ്പോഴാണ് ജീവിതപങ്കാളി അന്തരിച്ചത്.
1942-ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ വീണ്ടും അറസ്റ്റ്‌ചെയ്യപ്പെട്ടു. അങ്ങിനെ പലതവണയായി തന്റെ ജീവിതത്തില്‍ നീണ്ട 11 വര്‍ഷം ആസാദ് ജയിലില്‍ കഴിച്ചുകൂട്ടി.
1923-ല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. അദ്ദേഹത്തിനപ്പോള്‍ 35 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായി ആസാദ്. 1930-ല്‍ വീണ്ടും പ്രസിഡന്റായി. 1939 മുല്‍ 1949 വരെയുള്ള ഇന്ത്യയുടെ വിധിനിര്‍മായകമായ ആ കാലഘട്ടത്തില്‍ ആസാദായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ്.
1942-ല്‍ ക്രിപ്‌സ് ദൗത്യവുമായി നടന്ന കൂടിയാലോചനയില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ചത് ആസാദായിരുന്നു. പിന്നീട് സിംലാ സമ്മേളനത്തില്‍ അധികാരക്കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകളിലും കോണ്‍ഗ്രസിന്റെ വക്താവായി പങ്കെടുത്തതും ാസാദ്തന്നെ. ഇടക്കാല ഗവണ്മെന്റ് രൂപീകൃതമായപ്പോള്‍ അദ്ദേഹം അതിലെ വിദ്യാഭ്യാസ മെമ്പറായിരുന്നു.
ഇന്ത്യ സാവാതന്ത്ര്യം പ്രാപിച്ച 1947-മുതല്‍ മരണം വരെ അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്നു. ഇക്കാലത്ത് ഇന്ത്യില്‍ വിദ്യാഭ്യാസം വമ്പിച്ച പുരോഗതിനേടി. ഇന്ത്യക്കു നേരിടേണ്ടിവന്നിട്ടുള്ള പല കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയത് ആസാദായിരുന്നു.
ആസാദിന്റെ പാണ്ടിത്യം അളവറ്റതാണ്. അദ്ദേഹം രചിച്ച വിശുദ്ധ ഖുറാന്റെ വ്യാഖ്യാനം കെയ്‌റോവിലെ സുപ്രസിദ്ധ അന്‍അസഹര്‍ സര്‍വകലാശാലയിലെ പാഠ്യപുസ്തകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് ആധികാരിക വ്യാഖ്യാനമായി അംഗീകാരം നേടി.
അറബിസാഹിത്യത്തില്‍ ആസാദിനുള്ള അഗാധപാണ്ഡിത്യം അദ്ദേഹത്തിന് നോടിക്കൊടുത്ത ബഹുമതിയാണ് 'അബ്ദുള്‍ കലാം' എന്ന പേര്. സാഹിത്യത്തിന്റെ അധിപന്‍ എന്നാണ് അതിനര്‍ത്ഥം. അതുമുതല്‍ മൗലാന അബുള്‍ കലാം ആസാദ് എന്ന് വിളിക്കപ്പെട്ടു.
ഇന്ത്യയുടെ പ്രഗത്ഭനായ ഒരു വഴികാട്ടി, ഉജ്ജ്വലപണ്ഡിതന്‍, ഉറച്ച ദേശീയവാദി, പ്രമുഖ വാഗ്മി, ഇന്ത്യന്‍ സാംസ്‌കാരികരംഗത്തെ അതുല്യനായ നായകന്‍, ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകം എന്നിങ്ങനെയും മൗലാന അബുല്‍ കലാം ആസാദ് ബഹുമതിക്കപ്പെടുന്നു.
1992-ന് ഭാരതരത്‌നം നല്കി രാജ്യം ആദരിച്ചു.
ലോകത്തെയാകെ ദുഃഖസാഗരത്തിലാഴ്ത്തിക്കൊണ്ട് ആ മഹാപുരുഷന്‍ 1958 ഫെബ്രുവരി 22-ന് തന്റെ 69-ാം വയസ്സില്‍ മരണമടഞ്ഞു.

No comments:
Post a Comment