Search This Blog

Wednesday, October 14, 2026

സുന്ദരന്‍ പനങ്ങാട്


 "ഇനിയൊരു ജന്മമുണ്ടെങ്കില്‍", "സ്വപ്നംകൊണ്ടൊരു തുലാഭാരം".


നാടകകൃത്തും നോവലിസ്റ്റുമായ സുന്ദരന്‍ എറണാകുളം നഗരപ്രാന്തത്തിലെ കൈതപ്പുഴ കായലിനോട് ചേര്‍ന്ന പനങ്ങാട് ഗ്രാമത്തില്‍ മണിയന്തറ വീട്ടില്‍ കുറുമ്പന്‍ - താര ദമ്പതികളുടെ മകനായി 1951-ല്‍ ജനിച്ചു.

പനങ്ങാട് ഹൈസ്‌കൂള്‍, കുമ്പളം ആര്‍ പി എം ഹൈസ്‌കൂളുകളില്‍ വിദ്യാഭ്യാസം. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ ഉപരിപഠനം.

മൃഗസംരക്ഷണവകുപ്പില്‍ 32 വര്‍ഷത്തെ സേവനം. അഡിമിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയില്‍ എത്തി 2006-ല്‍ റിട്ടയര്‍ ചെയ്തു.

അമേച്വര്‍-പ്രൊഫഷണല്‍ നാടങ്ങള്‍, നോവലുകള്‍ എന്നിവ രചിച്ചു. കൊച്ചിന്‍ സിത്താര എന്ന നാടകസമിതിയുടെ അമരക്കാരനായിരുന്നു. തൃശൂര്‍ കലാകേന്ദ്രം, കോഴിക്കോട് അപര്‍ണ തുടങ്ങിയ സമിതികളും സുന്ദരന്‍ പനങ്ങാടിന്റെ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍; ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2008-ലെ ഡോ. അംബേഡ്കര്‍ പുരസ്‌കാരം, കേരള സംഗീതനാടക അക്കാദമിയുടെ 1013-ലെ ഗുരുപൂജ അവാര്‍ഡ് എന്നിവ ലഭിച്ചു. കാലടി കലാശാല അവാര്‍ഡ്, നന്മ അവാര്‍ഡ്, തളിയാപറമ്പ് ശ്രീനാരായണ അവാര്‍ഡ്, സര്‍ഗവീണ അവാര്‍ഡ്,

നോവലിനെക്കുറിച്ച്; 'തീരങ്ങളെ തലോടിയും മുത്തംവെച്ചും പൊട്ടിച്ചിരിച്ചുകൊണ്ട് പതഞ്ഞൊഴുകുന്നൊരു കാട്ടരുവിടുയെ ശാലീനതയുണ്ടായിരുന്ന മാളവികയെന്നൊരു നാടന്‍പെണ്ണ്. താന്‍ നെഞ്ചോട് ചേര്‍ത്ത് താലോലിച്ച സ്വപ്‌നങ്ങള്‍ നിലത്തുവീണുടഞ്ഞൊരു സ്ഫടികപ്പാത്രംപോലെ ചിന്നിച്ചിതറിയപ്പോള്‍ ഒന്നു വിതുമ്പാന്‍പോലുമാവാതെ, കരയില്‍പിടിച്ചിട്ട സ്വര്‍ണമത്സ്യത്തെപ്പോലെ സ്വന്തം ജീവിതം വിധിക്കുപന്താടാന്‍ വിട്ടുകൊടുത്ത അവളുടെ ദുരന്തകഥ ഹൃദയസ്പര്‍ശിയായി വരച്ചുകാണിക്കുന്നു.

ഈ കഥക്ക് നാടകാവിഷ്‌കാരം നടത്താനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് ഈ കഥ പറയാനുള്ള ക്യാന്‍വാസ് നോവലാണെന്ന് തിരിച്ചറിവും ഉള്‍പ്രേരണയും ഉണ്ടായത്. ചികിത്സാര്‍ത്ഥം തൃപ്പൂണിത്തുറ ആയുര്‍വേദാശുപത്രിയില്‍ അറുപത്തിയെട്ടുദിവസം നീണ്ടുനിന്ന വാസത്തിനിടയില്‍ ഇതിലെ കഥയും കഥാപാത്രങ്ങളും ഇണചേര്‍ന്നപ്പോള്‍ പിറന്നുവീണതാണ് 'ഇനിയൊരു ജന്മമുണ്ടെങ്കില്‍' എന്ന ഈ ചെറിയ നോവല്‍'.

കൃതികള്‍-
നാടകം: സേതുബന്ധനം, ഒഴുക്കിനെതിരെ, സന്ദേശം, സിന്ദൂരം സ്വപ്നംകൊണ്ടൊരു തുലാഭാരം, നാഷണല്‍ ഹൈവേ, അനന്തശയനം, ദൈവത്തിന്റെ കോടതി, സിന്ധുഭൈരവി, സാഗരങ്ങള്‍ക്കുമകലെ.

നോവല്‍-
നാലാം യാമം, ഇനിയൊരുജന്മമുണ്ടെങ്കില്‍.

No comments:

Post a Comment