Search This Blog

Friday, October 16, 2026

ബാല-ഗന്ധര്‍വ


 നാടക അരങ്ങില്‍ പെണ്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്കിയ പുരുഷന്‍.


പൂനെയിലെ ഒരു ബ്രാഹ്മണകുടുംബത്തില്‍ 1888 ജൂണ്‍ 26-ന് ജനിച്ച നാരായണ്‍ ആണ് ബാല-ഗന്ധര്‍വ ആയി അറിയപ്പെട്ടത്. അച്ഛന്‍: ശ്രീപദ് കൃഷ്ണാജി രഝന്‍സ്. അമ്മ: അന്നപൂര്‍ണാഭായ് രഝന്‍സ്.

1898-ല്‍ സ്വാതന്ത്യസമര സേനാനിയായ ലോകമാന്യ ബാലഗംഗാധര തിലകനില്‍ നിന്നുമാണ് 'ബാല-ഗന്ധര്‍വ' എന്ന പേര് സ്വീകരിച്ചത്.

നാരായണ്‍ന് 5 വയസ്സുള്ളപ്പോള്‍ കുടുബത്തില്‍ ചില കഷ്ടപ്പാടുകള്‍ സംഭവിച്ചു. അദ്ദേഹത്ത പട്ടികടിച്ച് പരിക്കേല്പിച്ചു. ഇത് താല്കാലിക വൈകല്യത്തിന് കാരണമായി. അച്ഛന് ഒരു അപകടം സംഭവിച്ച് കിടപ്പിലുമായി.

1905-ല്‍ നാരായണ്‍ കോലാപൂരിലേക്ക് താമസം മാറ്റി. അവിടെ രാജാവായിരുന്ന ഷാബു മഹാരാജ്, നാരായണ്‍ന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞു. അദ്ദേഹം നാരായണ്‍നെ മിറാജ് എന്ന സാമന്ത സംസ്ഥാനത്തേക്ക് പറഞ്ഞയച്ചു.

1905 ഒക്ടോബര്‍ 25-ന് നാരായണ്‍ കിര്‍ലോസ്‌കര്‍ നാടക മണ്ഡലിയില്‍ ചേര്‍ന്നു. അവിടെ മഹാകവി കാളിദാസന്റെ 'ശാകുന്തളം' നാടകത്തിന്റെ മറാത്തി സംഗീതനാടകാവിഷ്‌കാരമായ 'ശാകുന്തള്‍' നാടകത്തില്‍ ശകുന്തളയായി അരങ്ങേറ്റം കുറിച്ചു. അണ്ണാസാഹേബ് കിര്‍ലോസ്‌കര്‍ ആയിരുന്നു സംവിധായകന്‍.

1910 -കാലത്തിനിടയില്‍ അണ്ണാസാഹേബിന്റെ പങ്കാളിയായ ഗോവിന്ദ് ബല്ലാല്‍ ദേവല്‍-ന്റെ സഹായത്തോടെ ശാകുന്താള്‍, സുഭദ്ര, മൃച്ഛകടിക തുടങ്ങിയ നാടകങ്ങളിലെ യഥാക്രമം സുഭദ്ര, ശാരദ, വസന്തസേന എന്നീ സ്ത്രീകഥാപാത്രങ്ങളെ രംഗത്ത് അവതരിപ്പിച്ചു. അപ്പോഴേക്കും സ്ത്രീ കഥാപാത്ര അവതാരകന്‍ എന്നു വിഖ്യാതനായി.

1910-നും 1916-നും ഇടയില്‍ മനാപമാന്‍, വിദ്യാഹരന്‍, സ്വയംവര്‍ എന്നീ നാടകങ്ങളിലെ യഥാക്രമം ഭാമിനി, ദേവയാനി, രുക്മിണി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് കാകാസാഹേബ് ഖാദില്‍കര്‍ എന്ന കെ പിയില്‍നിന്നും വര്‍ഷങ്ങളുടെ തുടര്‍ പരിശീലനത്തിന് അവസരം ലഭിച്ചു. 1911-ല്‍ ഗോവിന്ദറാവു ടെമ്പേയില്‍നിന്നും മാര്‍ഗനിര്‍ദ്ദേശം സ്വീകരിച്ചു. 1912 മാര്‍ച്ച് 12-നായിരുന്നു ബാല-ഗന്ധര്‍വ ഭാമിനിയായി അഭിനയിച്ച 'മനാപമാന്‍'-ന്റെ അരങ്ങേറ്റം. 1913 ജൂലൈ 31-ന് ദേവയാനിയായി 'വിദ്യാഹരണ്‍' അരങ്ങേറി.

1913 ജൂലൈ 5-ന് തന്റെ സ്വന്തം സംരംഭമായ 'ഗന്ധര്‍വ നാടക മണ്ഡലി' സ്ഥാപിച്ചു. എങ്കിലും കിര്‍ലോസ്‌കര്‍ നാടകമണ്ഡലിയില്‍ തുടര്‍ന്നുപോന്നു. 1930 ജൂലൈ 19-ന് അവിടെനിന്നും വിട്ടു.

ഗന്ധര്‍വ നാടകമണ്ഡലിയുടെ ആദ്യ നാടകം 'മൂകനായക്' 1913 സെപ്തംബര്‍ 13-ന് അരങ്ങേറി. രുക്മിണിയെ അവതരിപ്പിച്ച 'സ്വയംവര്‍'ന്റെ അരങ്ങേറ്റം 1916 ഡിസംബര്‍ 10-ന് നടന്നു. സിന്ധുവായി അരങ്ങിലെത്തിയ 'ഏകത് പ്യാല' യുടെ ആദ്യ പ്രകടനം 1919 ഫെബ്രുവരി 20-നായിരുന്നു. ആ വര്‍ഷം ഡിസംബര്‍ 1-ന് ഗന്ധര്‍വ നാടകമണ്ഡലിയുടെ ഉടമസ്ഥാവകാശം ബാല-ഗന്ധനര്‍വനില്‍ മാത്രമായി. 1921 മെയ് ആയപ്പോള്‍ കടബാധ്യതയും ഏറി. മണ്ഡലി പണമിടപാടുകാര്‍ പിടിച്ചെടുത്തു.

1921 ജൂലൈ 8-ന് ഗന്ധര്‍വ മണ്ഡലിയും ലളിത് കലാദര്‍ശ് മണ്ഡലിയും സംയുക്തമായ 'മനാപമാന്‍' അവതരിപ്പിച്ചു. ഭാമിനിയായി ബാലഗന്ധര്‍വനും കേശവ്‌റാവു ഭോസ്ലെ ധൈര്യധറും ആയി അരങ്ങത്തെത്തി.

1936 ഏപ്രില്‍ 18-ന് ഫിലിം കമ്പനിയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. 1936-ല്‍ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുതന്നെ ബാല-ഗന്ധര്‍വന്‍ നാടക അരങ്ങിലേക്ക് പിന്മടങ്ങി.

1937-ല്‍ മണ്ഡലിയില്‍ നിന്നും സ്വയം പുറത്തുവന്നു. സിനിമക്കാരന്‍ റുയ്കര്‍ ചിത്രയുമായി പുതിയ കരാറിലേര്‍പ്പെട്ട്, ബാലഗന്ധര്‍വ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച 'മീരാഭായ്' പുറത്തിറക്കി.

1944-ല്‍ ബാല-ഗന്ധര്‍വ സ്വമേധയാ നാടക് മണ്ഡലിയില്‍നിന്നും പുറത്തുവന്നു.

ആ വര്‍ഷം, ഏപ്രില്‍ 14-ന് മറാത്തി നാടകവേദിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ബോംബെയില്‍ സംഘടിപ്പിച്ച 'മറാത്തി നാട്യശതാബ്ധി സമ്മേളന്‍'ന്റെ അധ്യക്ഷനായി ബാല-ഗന്ധര്‍വന്‍ ഐകകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു.

1952 ഫെബ്രുവരി 2-ന് പക്ഷാഘാതം സംഭവിച്ചു.

1955 മാര്‍ച്ചില്‍ മികച്ച പാത്രാവതാരകനുള്ള, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് (പ്രസിഡന്റ് മെഡല്‍) നല്കപ്പെട്ടു.

അതേവര്‍ഷം മെയ് 22-ന് 'സ്വയംവര്‍'-ലെ രുഗ്മിണിയായി വീണ്ടും സ്റ്റേജിലെത്തി. അത് അവസാനത്തെ പ്രകടനവുമായിരുന്നു.

1964 ഫെബ്രുവരി 2-ന് അദ്ദേഹത്തിന്റെ 75-ാം പിറന്നാളിന് ബോംബെ മറാത്തി നാട്യ പിരഷത്തിന്റെയും ആരാധകരുടെയും പങ്കാളിത്തത്തില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ വന്‍ ജനാവലി എത്തിച്ചേര്‍ന്നു. രാഷ്ട്രപതിയില്‍നിന്ന് 'പത്മഭൂഷണ്‍' നല്‍കി ആദരിക്കപ്പെട്ടു.

ബാല-ഗന്ധര്‍വന്റെ കാലത്ത് നാടകാദി രംഗകലാപ്രകടനത്തിന് സ്ത്രീകള്‍ക്ക് സാമൂഹ്യ വിലക്കുണ്ടായിരുന്നു. അതിനെ മറികടക്കുവാന്‍ പുരുഷനടന്മാരെ വേഷംകെട്ടിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. പുരുഷന്മാരെ സ്ത്രീവേഷങ്ങളിലേക്ക് പരിഗണിക്കുമ്പോള്‍ അധരങ്ങള്‍, മാറിടം, നിതംബം എന്നീ അവയവസ്ഥാനങ്ങളിലെ സ്‌ത്രൈണതയാണ് നിര്‍ണായകമായിരുന്നത്. എന്നാല്‍ ബാല-ഗന്ധര്‍വനാകട്ടെ ഈ ഘടകങ്ങളില്‍ മികവുണ്ടായിരുന്നുമില്ല. അദ്ദേഹത്തിന്റെ പുറവടിവിലെ സ്‌ത്രൈണതയാണ് ബാല-ഗന്ധര്‍വനെ പരിഗണിക്കാന്‍ കാരണമായിരുന്നത്. അല്പം അനാവൃതമായ പുറവടിവില്‍, ഒരു പുരുഷനാണ് ആ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

No comments:

Post a Comment